നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ എന്നും അതിജീവിതയ്ക്ക് ഒപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും തുടര്‍ന്നും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിന്റെ പൊലീസ് വിമര്‍ശനങ്ങള്‍ സ്വയം ന്യായീകരിക്കാനുള്ള ശ്രമമാണെന്നും, പൊലീസിന്റെ നിലപാട് തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.
അപ്പീല്‍ പോകുന്നതിനുള്ള തീരുമാനം വിധി വിശദമായി പരിശോധിച്ച ശേഷമേ എടുക്കുകയുളളുവെന്നും അദ്ദേഹം അറിയിച്ചു.
പ്രോസിക്യൂഷന്‍ കേസ് മികച്ച രീതിയില്‍ കൈകാര്യം ചെയ്തുവെന്നതാണ് പൊതുവിലുളള ധാരണയെന്നും, നിയമവൃത്തങ്ങളും പൊതുസമൂഹവും എല്ലാ ഘട്ടങ്ങളിലും അനുയോജ്യമായ പ്രതികരണങ്ങളാണ് പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment