Friday, July 24, 2026
Kerala News

ദിലീപിന് നീതി കിട്ടി, വ്യക്തിപരമായി സന്തോഷം; നടിയെ ആക്രമിച്ച കേസ് വിധിയില്‍ അടൂര്‍ പ്രകാശ് എം.പി.

ദിലീപിന് നീതി കിട്ടി, വ്യക്തിപരമായി സന്തോഷം; നടിയെ ആക്രമിച്ച കേസ് വിധിയില്‍ അടൂര്‍ പ്രകാശ് എം.പി.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയ വിധിയെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനറും എം.പി.യുമായ അടൂര്‍ പ്രകാശ്. വിധിയിലൂടെ ദിലീപിന് നീതി ലഭിച്ചു എന്നും താന്‍ വ്യക്തിപരമായി സന്തോഷവാനാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

നടി എന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണ് ഞങ്ങള്‍ എന്ന് പറയുമ്പോഴും, ഒരു നീതി എല്ലാവര്‍ക്കും കിട്ടണം. ദിലീപിന് നീതി ലഭിച്ചു എന്നാണ് എനിക്ക് പറയാനുള്ള അഭിപ്രായം. അദ്ദേഹം ഒരു കലാകാരന്‍ മാത്രമല്ല, അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഒരു വ്യക്തി കൂടിയാണ് ഞാന്‍, അടൂര്‍ പ്രകാശ് പറഞ്ഞു.

കേസില്‍ സര്‍ക്കാര്‍ അപ്പീലിന് പോകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനും അദ്ദേഹം രൂക്ഷമായ മറുപടി നല്‍കി. സര്‍ക്കാര്‍ അപ്പീലിന് പോകും, മറ്റ് പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാന്‍ ഉണ്ട് എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്, എന്ന് പറഞ്ഞ് അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തി. സംസ്ഥാനത്ത് യുഡിഎഫ് ഏകോപനത്തോടെയാണ് മുന്നോട്ട് പോയിട്ടുള്ളതെന്നും, ഈ തിരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് കടന്നുപോകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിഷയം ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന തീവെട്ടിക്കൊള്ള ആണെന്നും, ഈ വിഷയം യുഡിഎഫിന് അനുകൂലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment