കൊച്ചി: എല്ലാ തിരഞ്ഞെടുപ്പുകളിലും കൃത്യമായി വോട്ട് രേഖപ്പെടുത്തി ശ്രദ്ധ നേടിയിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവില്ല. നിലവില്‍ വോട്ടര്‍ പട്ടികയില്‍ താരത്തിന്റെ പേര് ചേര്‍ത്തിട്ടില്ലാത്തതിനാലാണ് ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കാത്തത്.
കൊച്ചി നഗരസഭയുടെ 44-ാം ഡിവിഷനിലാണ് മമ്മൂട്ടിയുടെ വീട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നുരുന്നി സ്‌കൂളിലെ ബൂത്തിലെത്തി താരം വോട്ട് രേഖപ്പെടുത്തിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു. അതേസമയം, കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ശാസ്തമംഗലത്തെ ബൂത്ത് നമ്പര്‍ മൂന്നിലാണ് അദ്ദേഹം വോട്ട് ചെയ്തത്.
ദക്ഷിണ കേരളത്തിലെ 471 ഗ്രാമപഞ്ചായത്തുകള്‍ 75 ബ്‌ളോക്ക് പഞ്ചായത്തുകള്‍ ,39 മുന്‍സിപ്പാലിറ്റികള്‍ 7 ജില്ലാ പഞ്ചായത്തുകള്‍, 3 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ 11168 വാര്‍ഡുകളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിങ്ങ് ബൂത്തിലെത്തുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പിനായി 15432 പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. .വോട്ടിങ്ങ് യന്ത്രങ്ങളടക്കം, ഏറ്റു വാങ്ങിയ സാമഗ്രികളുമായി പോളിങ്ങ് ഉദ്യോഗസ്ഥര്‍ പോളിങ്ങ് ബൂത്തുകളിലേക്ക് എത്തിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment