Friday, July 24, 2026
Kerala News

തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ ഇന്ന് കൊട്ടിക്കലാശം

തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ ഇന്ന് കൊട്ടിക്കലാശം

കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിനായുള്ള പരസ്യപ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴും. തൃശ്ശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് കൊട്ടിക്കലാശത്തോടെ പ്രചാരണം അവസാനിക്കുന്നത്.

ആദ്യഘട്ട വോട്ടെടുപ്പ് ദക്ഷിണ കേരളത്തില്‍ നടക്കുമ്പോള്‍, വടക്കന്‍ കേരളത്തില്‍ പ്രചാരണച്ചൂടിലാണ് മുന്നണികള്‍. പരമാവധി വോട്ടര്‍മാരെ കാണാനായി സ്ഥാനാര്‍ത്ഥികള്‍ അവസാനവട്ട ഓട്ടത്തിലാണ്. പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ചുള്ള റോഡ് ഷോകള്‍ക്കാണ് ജില്ലകളില്‍ ഇന്ന് പ്രാധാന്യം നല്‍കുന്നത്. പ്രാദേശിക കവലകള്‍ കേന്ദ്രീകരിച്ചാകും കൊട്ടിക്കലാശം നടക്കുക.

കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷ സാധ്യതകള്‍ ഒഴിവാക്കുന്നതിനായി എല്ലാ ജില്ലകളിലും പോലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ദേശീയപാതയില്‍ ഗതാഗത തടസ്സവും സംഘര്‍ഷവും ഒഴിവാക്കുന്നതിനായി താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ദേശീയപാതയില്‍ (കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത 766) കൊട്ടിക്കലാശം ഒഴിവാക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. താമരശ്ശേരി, പുതുപ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്.





  


Related News

Comments

No comments yet. Be the first to comment!

Leave a Comment