നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ വെറുതെ വിട്ട എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും. കോടതി നല്‍കിയ നിരീക്ഷണങ്ങളും വിധിയും വിശദമായി പരിശോധിച്ചശേഷമാണ് തുടര്‍നടപടികള്‍ തീരുമാനിക്കുക.
ദിലീപിനെതിരായ ഗൂഢാലോചനയുടെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നാണ് സെഷന്‍സ് കോടതിയുടെ നിലപാട്. എങ്കിലും ഇത് അന്തിമവിധിയല്ലെന്നും, വിചാരണക്കോടതിയുടെ വിധിയെ ഉയര്‍ന്ന കോടതിയില്‍ ചോദ്യം ചെയ്യുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച മുന്‍ ഐജി ബി. സന്ധ്യ ഐപിഎസും പ്രതികരിച്ചു. വിധി അന്തിമമല്ലെന്നും, മേല്‍ക്കോടതികളില്‍ തുടരന്വേഷണത്തിന് അവസരം ഉണ്ടെന്നും അവര്‍ പറഞ്ഞു. ഗൂഢാലോചന തെളിയിക്കല്‍ എപ്പോഴും വലിയ വെല്ലുവിളിയാണെന്നും, അന്തിമ വിധി വരുന്നത് വരെ അതിജീവിതയ്ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകുമെന്നും സന്ധ്യ വ്യക്തമാക്കിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment