Friday, July 24, 2026
Kerala News

കോണ്‍ഗ്രസിന്റെ അച്ചടക്കം പാലിക്കാന്‍ ശശി തരൂര്‍ എംപിക്കാകുന്നില്ല; രാജ്മോഹന്‍ ഉണ്ണിത്താന്‍

കോണ്‍ഗ്രസിന്റെ അച്ചടക്കം പാലിക്കാന്‍ ശശി തരൂര്‍ എംപിക്കാകുന്നില്ല; രാജ്മോഹന്‍ ഉണ്ണിത്താന്‍


കോണ്‍ഗ്രസിന്റെ അച്ചടക്കം പാലിക്കാന്‍ ശശി തരൂര്‍ എംപിക്കാകുന്നില്ലെന്ന് ആരോപിച്ച്  വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. 

കോണ്‍ഗ്രസിനെ ഉപയോഗിച്ച് ഒരു വ്യക്തിക്ക് നേടാവുന്ന മുഴുവന്‍ നേട്ടങ്ങളും ശശി തരൂര്‍ നേടിയെടുത്തുവെന്നും, ഇപ്പോള്‍ തരൂര്‍ പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസില്‍ നിന്ന് ചോറും ബിജെപിക്ക് കൂറ് എന്ന നിലയിലാണ് എന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

തരൂരിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി വീരപരിവേഷം നല്‍കി ബിജെപിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന തരൂരിന്റെ മനസ്സിലുള്ള കണക്കുകൂട്ടല്‍ ഒരിക്കലും നടക്കില്ലെന്നും, അതിന് സാധ്യത പോലും പാര്‍ട്ടി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment