Friday, July 24, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: പിന്നില്‍ പുരാവസ്തു കള്ളക്കടത്ത് സംഘം; വ്യവസായി നല്‍കിയ വിവരങ്ങള്‍ കൈമാറാമെന്ന് രമേശ് ചെന്നിത്തല

 ശബരിമല സ്വര്‍ണക്കൊള്ള: പിന്നില്‍ പുരാവസ്തു കള്ളക്കടത്ത് സംഘം; വ്യവസായി നല്‍കിയ വിവരങ്ങള്‍ കൈമാറാമെന്ന് രമേശ് ചെന്നിത്തല


 ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ പുരാവസ്തു കള്ളക്കടത്ത് സംഘമുണ്ടെന്നാണ് ഒരു വ്യവസായി തന്നോട് വെളിപ്പെടുത്തിയതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടാല്‍  വ്യവസായിയുടെ വിവരങ്ങള്‍ കൈമാറാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഭയത്തെ തുടര്‍ന്ന് ആ വ്യവസായി നേരിട്ട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുന്‍പ് തന്നെ അദ്ദേഹം പ്രത്യേക അന്വേഷണ വിഭാഗത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിന് കത്ത് നല്‍കിയിരുന്നു. 

പുരാവസ്തു കടത്തില്‍ പങ്കാളികളായ പ്രധാന സംഘാടകര്‍ ഇതുവരെ അന്വേഷണ പരിധിക്കു പുറത്താണെന്നും അന്വേഷണം അവരിലേക്കും വ്യാപിക്കണമെന്നുമാണ് ചെന്നിത്തലയുടെ ആവശ്യം.


Related News

Comments

No comments yet. Be the first to comment!

Leave a Comment