രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ കേസ് ജി പൂങ്കുഴലി ഐപിഎസ് അന്വേഷിക്കും. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. ലൈംഗികാതിക്രമ വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്.
ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം പ്രത്യേക അന്വേഷണ സംഘം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഒന്‍പതാം ദിവസവും എം.എല്‍.എ. ഒളിവിലാണ്. കാസര്‍ഗോഡ്, വയനാട് മേഖലകളിലേക്കും കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.
രാഹുലിന്റെ സഹായികള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ രാഹുലിലേക്ക് എത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. അതേസമയം, ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ അതിനുമുന്‍പ് അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫ്‌ലാറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തത് ഉള്‍പ്പെടെ രാഹുലിന് എതിരായ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്.
Comments
No comments yet. Be the first to comment!
Leave a Comment