Friday, July 24, 2026
India News

പുടിന്‍ - മോദി കൂടിക്കാഴ്ച ഇന്ന്; പ്രതിരോധ-വ്യാപാര കരാറുകളില്‍ ഒപ്പുവെക്കും

പുടിന്‍ - മോദി കൂടിക്കാഴ്ച ഇന്ന്; പ്രതിരോധ-വ്യാപാര കരാറുകളില്‍ ഒപ്പുവെക്കും

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരുപത്തിമൂന്നാമത് ഇന്ത്യാ-റഷ്യ വാര്‍ഷിക ഉച്ചകോടിക്ക് ഇന്ന് രാവിലെ 11 മണിക്ക് ഹൈദരാബാദ് ഹൗസില്‍ തുടക്കമാകും. പ്രതിരോധം, ആരോഗ്യം, കൃഷി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനുള്ള ധാരണാപത്രങ്ങളില്‍ ഉച്ചകോടിയില്‍ ഒപ്പുവെച്ചേക്കും.

രാഷ്ട്രപതിഭവനില്‍ പുടിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് പുടിന്‍ ആദരാഞ്ജലി അര്‍പ്പിക്കും. വൈകിട്ട് നാലിന് ഇന്തോ-റഷ്യ ബിസിനസ് ഫോറത്തില്‍ മോദിയും പുടിനും പങ്കെടുക്കും. പുടിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു വിരുന്നൊരുക്കും

ഡല്‍ഹിയിലെ പാലം സൈനിക വിമാനത്താവളത്തില്‍ എത്തിയ പുടിന് രാജ്യം ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. പ്രോട്ടോക്കോളുകള്‍ മാറ്റിവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് പുടിനെ സ്വീകരിച്ചത്. തുടര്‍ന്ന് ഇരുവരും ഒരേ വാഹനത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് യാത്രയായി.

ഇന്ത്യയുമായുള്ള റഷ്യയുടെ ഊര്‍ജ പങ്കാളിത്തം സുസ്ഥിരമാണെന്നും പാശ്ചാത്യ ഉപരോധങ്ങള്‍ അതിനെ ബാധിക്കില്ലെന്നും പുടിന്‍ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി വ്യക്തമാക്കി. അമേരിക്കയ്ക്ക് റഷ്യയില്‍ നിന്നും യുറേനിയം വാങ്ങാമെങ്കില്‍ ഇന്ത്യയ്ക്ക് എന്തുകൊണ്ട് റഷ്യയില്‍ നിന്നും എണ്ണ വാങ്ങിക്കൂടാ എന്നും പുടിന്‍ ചോദിച്ചു.









Related News

Comments

No comments yet. Be the first to comment!

Leave a Comment