Friday, July 24, 2026
Kerala News

റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്; കൊച്ചിയില്‍ ട്രെയിന്‍ അട്ടിമറിയെന്ന് സംശയം

റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്; കൊച്ചിയില്‍ ട്രെയിന്‍ അട്ടിമറിയെന്ന് സംശയം

കൊച്ചി :കൊച്ചിയില്‍ ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് സൂചന. റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. കൊച്ചി പച്ചാളം പാലത്തിനു സമീപമാണ് ട്രാക്കില്‍ ആട്ടുകല്ല് കണ്ടത്. റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ട്രാക്കിലാണ് ആട്ടുകല്ല് കണ്ടെത്തിയത് .

കൊച്ചുവേളിയിലെ ലോക്കോ പൈലറ്റാണ് ആട്ടുകല്ല് ട്രാക്കില്‍ കിടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് റെയില്‍വെ പൊലീസിനെയും ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയും ചെയ്തു. റെയില്‍വെ പരിസരത്ത് കിടന്നിരുന്ന ആട്ടുകല്ലായിരുന്നു ഇതെന്നും രാത്രിയില്‍ ആരോ ട്രാക്കിലേക്ക് എടുത്തുവെച്ചതാകാമെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Related News

Comments

No comments yet. Be the first to comment!

Leave a Comment