യുവതിയെ ബലാത്സംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നിര്‍ബന്ധിച്ചുവെന്നുമുള്ള കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഉടന്‍ തന്നെ വിധി പ്രസ്താവിക്കും.
പ്രോസിക്യൂഷന്‍ രാഹുലിനെതിരായി കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇന്നലെ അടച്ചിട്ട കോടതിമുറിയില്‍ നടന്ന ഒന്നരമണിക്കൂര്‍ നീണ്ട വാദമാണ് ഇന്ന് തുടര്‍പരിശോധനയ്ക്ക് ശേഷം പൂര്‍ത്തിയായത്.
യുവതിയുടെ പരാതി പൂര്‍ണ്ണമായും വ്യാജമാണെന്നും സിപിഎം-ബിജെപി ഗൂഢാലോചനയുടെ ഭാഗമായാണ് കേസ് ഉയര്‍ത്തിയതെന്നും പ്രതിഭാഗം വാദിച്ചു. യുവതിയുമായി ഉണ്ടായത് പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണെന്നും ബലാത്സംഗാരോപണം അടിസ്ഥാനരഹിതമാണെന്നും പറഞ്ഞ് പ്രതിഭാഗം തെളിവുകളും ഹാജരാക്കി.
അതേസമയം, ബലാത്സംഗത്തിന്റെയും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന്റെയും വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന വാദവുമായി പ്രോസിക്യൂഷന്‍ മുന്നോട്ട് വന്നു. ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച ശേഷം കൂടുതല്‍ രേഖകള്‍ ആവശ്യമായാല്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment