Friday, July 24, 2026
Kerala News

കേരള സര്‍വകലാശാലയില്‍ പരീക്ഷാ പിഴവ്: മുന്‍വര്‍ഷ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച് നല്‍കി

കേരള സര്‍വകലാശാലയില്‍ പരീക്ഷാ പിഴവ്: മുന്‍വര്‍ഷ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച് നല്‍കി



കേരള സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പില്‍ ഗുരുതര പിഴവ്. ബി.എസ്.സി. ബോട്ടണിയുടെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷയില്‍ മുന്‍വര്‍ഷത്തെ അതേ ചോദ്യപേപ്പര്‍ തന്നെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പരീക്ഷ കണ്‍ട്രോളര്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 

എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് വിഷയത്തിലെ 2024 ഡിസംബറില്‍ അച്ചടിച്ച ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും ഒന്നും മാറ്റമില്ലാതെ ആവര്‍ത്തിച്ചതായി കണ്ടെത്തി. സംഭവത്തില്‍ പരിശോധനയ്ക്കുശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലയിലും സമാനമായ പിഴവ് പുറത്തുവന്നിരുന്നു. നാലാം വര്‍ഷ സൈക്കോളജി പരീക്ഷയ്ക്കുള്ള മുന്‍വര്‍ഷ ചോദ്യപേപ്പര്‍ അതേപടി വീണ്ടും നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment