ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് തമിഴ്‌നാട്ടില്‍ ഇന്ന് നേരിയ ശമനമുണ്ടായി. ഇടവിട്ടുള്ള മഴയാണ് ഇപ്പോള്‍ പെയ്യുന്നത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെന്നഗല്‍പട്ട്, റാണിപേട്ട്, നീലഗിരി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയിലെ അയപ്പാക്കത്ത് ശക്തമായ വെള്ളക്കെട്ട് തുടരുന്നതിനാല്‍ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലാകുകയും റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി സ്തംഭിക്കുകയുമുണ്ടായി.
ന്യൂനമര്‍ദമായി മാറിയ ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ വടക്കന്‍ തമിഴ്‌നാട്ടിലെ തീരപ്രദേശം ഉള്‍പ്പെടെ മഴ തുടരുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതേസമയം, ഡിറ്റ് വാ ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരന്തത്തില്‍ ശ്രീലങ്കയില്‍ വന്‍നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മരണസംഖ്യ 479 ആയി ഉയര്‍ന്നിരിക്കുമ്പോള്‍ 350 പേര്‍ ഇപ്പോഴും കാണാതെയാണ്. മൂന്നു ലക്ഷത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
കടുത്ത കാറ്റും വെള്ളപ്പൊക്കവും മൂലം 1,289 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നപ്പോള്‍ 44,556 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് ഔദ്യോഗിക കണക്ക്.
Comments
No comments yet. Be the first to comment!
Leave a Comment