Friday, July 24, 2026
Kerala News

വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തില്‍പ്പെട്ടു; 36 പേര്‍ക്ക് പരുക്ക്

വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തില്‍പ്പെട്ടു; 36 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച വിനോദയാത്രാ ബസ് കോട്ടയം നെല്ലാപ്പാറയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ 2.45-നാണ് അപകടം നടന്നത്.

അപകടസമയത്ത് 46 വിദ്യാര്‍ഥികളും 4 അധ്യാപകരും ഉള്‍പ്പെടെ ആകെ 50 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 36 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ആറ് പേരുടെ നില താരതമ്യേന ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്ക് നിസ്സാരമാണ്.

വിനോദയാത്ര കഴിഞ്ഞ് കൊടൈക്കനാലില്‍ നിന്ന് മടങ്ങി വരുമ്പോഴാണ് ബസ് അപകടത്തില്‍പ്പെട്ടത്. ജില്ലാ അതിര്‍ത്തിയായ നെല്ലാപ്പാറയിലെ ചൂരപ്പേട്ട വളവില്‍വെച്ച് ബസിന് നിയന്ത്രണം നഷ്ടമാവുകയും മറിയുകയുമായിരുന്നു. നിരന്തരമായി അപകടങ്ങള്‍ ഉണ്ടാകാറുള്ള മേഖലയാണിത്. ബസ് തലകീഴായി മറിയാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment