മാധ്യമപ്രവര്‍ത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ വോട്ട് വൈബ് 2025 മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. തൃശ്ശൂര്‍ പ്രസ് ക്ലബ്ബില്‍ വെച്ച് നടക്കുന്ന വോട്ട് വൈബ് 2025 മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.
ശനിയാഴ്ച രാവിലെ 11 മണിക്കാണ് ഈ സുപ്രധാന പരിപാടി നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നില്ല, ചോദ്യങ്ങള്‍ നേരിടുന്നില്ല തുടങ്ങിയ വിമര്‍ശനങ്ങള്‍ പ്രതിപക്ഷം തുടര്‍ച്ചയായി ഉന്നയിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി തന്നെ തൃശ്ശൂര്‍ പ്രസ് ക്ലബ്ബില്‍ മുഖാമുഖത്തിനായി എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ പ്രാധാന്യമുള്ള പല വിഷയങ്ങളിലും മുഖ്യമന്ത്രിയുടെ പ്രതികരണം അറിയാനായി മാധ്യമലോകം ഈ സംവാദത്തിനായി കാത്തിരിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment