ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി ദുര്‍ബലമായി. നിലവില്‍ തമിഴ്നാട് തീരത്ത് നിന്നും ശരാശരി 25 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദത്തിന്റെ സ്ഥാനം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഡിറ്റ് വാ തീവ്രന്യൂനമര്‍ദത്തില്‍ നിന്നും ന്യൂനമര്‍ദമായി മാറിയത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം പൂര്‍ണ്ണമായും ദുര്‍ബലമാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി തമിഴ്നാടിന്റെ തീരദേശ മേഖലകളില്‍ ഇപ്പോഴും മഴ തുടരുകയാണ്. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു. ഈ ജില്ലകളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ ചെന്നൈയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. എങ്കിലും, ഇന്ന് രാവിലെയോടെ ഭൂരിഭാഗം ഇടങ്ങളിലെയും വെള്ളം കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പമ്പ് ചെയ്ത് ഒഴിവാക്കി. ന്യൂനമര്‍ദത്തിന്റെ പ്രഭാവത്താല്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
ഡിറ്റ് വാ ചുഴലിക്കാറ്റ് നാശം വിതച്ച ശ്രീലങ്കയിലെ സ്ഥിതി അതീവ ഗുരുതരമാണ്. രാജ്യത്ത് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മരണം 390 ആയി ഉയര്‍ന്നു. 252 പേരെ കാണാതായിട്ടുണ്ട്. രാജ്യത്തുടനീളം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment