Friday, July 24, 2026
Kerala News

അതിജീവിതയെ അധിക്ഷേപിച്ച കേസ്; നാലാം പ്രതി സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യം വെള്ളിയാഴ്ച പരിഗണിക്കും

അതിജീവിതയെ അധിക്ഷേപിച്ച കേസ്; നാലാം പ്രതി സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യം വെള്ളിയാഴ്ച പരിഗണിക്കും



തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ നാലാം പ്രതിയായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ വെള്ളിയാഴ്ച (ഡിസംബര്‍ 5) തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. ഇരയുടെ പേര് പരസ്യപ്പെടുത്തുന്ന തരത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് തന്റെ ജാമ്യാപേക്ഷയില്‍ സന്ദീപ് വ്യക്തമാക്കുന്നത്.

അതേസമയം, ബലാത്സംഗവും ഭ്രൂണഹത്യയും ഉള്‍പ്പെട്ട കേസില്‍ ഒളിവില്‍ തുടരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. തമിഴ്‌നാട്, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാകെ പ്രത്യേക സംഘം അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പാലക്കാട് പ്രദേശത്ത് നിന്ന് ഒരു സിനിമാതാരത്തിന്റെ വാഹനത്തിലാണ് രാഹുല്‍ രക്ഷപ്പെട്ടതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

മറ്റന്നാള്‍ പരിഗണനയ്‌ക്കെത്തുന്ന രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിക്ക് മുന്നോടിയായി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണം വേഗത്തിലാക്കുകയാണ് പോലീസ്. അന്വേഷണം പുരോഗമിക്കുന്തോറും കേസ് കൂടുതല്‍ ഗൗരവതരമാകുന്ന സാഹചര്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment