Friday, July 24, 2026
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനം: മാനസിക സമ്മര്‍ദത്തില്‍ പരാതിക്കാരി രണ്ടുതവണ ആത്മഹത്യശ്രമം നടത്തിയതായി എസ്‌ഐടി

 രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനം: മാനസിക സമ്മര്‍ദത്തില്‍ പരാതിക്കാരി രണ്ടുതവണ ആത്മഹത്യശ്രമം നടത്തിയതായി എസ്‌ഐടി


തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലില്‍നിന്ന് നേരിട്ട ക്രൂരപീഡനവും തുടര്‍ച്ചയായ ഭീഷണികളും താങ്ങാനാവാതെ പരാതിക്കാരി രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചെന്നു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.

ഗര്‍ഭഛിദ്രത്തിന് വേണ്ടി രാഹുല്‍ നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് അമിതമായി മരുന്ന് കഴിച്ചാണ് ആദ്യ ആത്മഹത്യാശ്രമം നടന്നത്. ഒരാഴ്ചത്തോളം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയേണ്ടിവന്നു. തുടര്‍ന്ന് വീണ്ടും കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും എസ്‌ഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അശാസ്ത്രീയമായും അപകടകാരിയായ രീതിയിലുമായാണ് ഗര്‍ഭഛിദ്രം നടത്തിയത് എന്ന് യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പൊലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്. ആദ്യം ഗര്‍ഭിണിയാകാന്‍ രാഹുല്‍ നിര്‍ബന്ധിച്ചെങ്കിലും, ഗര്‍ഭം സ്ഥിരീകരിച്ചതിനു ശേഷമാണ് ഗര്‍ഭഛിദ്രത്തിന് സമ്മതിപ്പിക്കാന്‍ ഭീഷണിപ്പെടുത്തലുകളും പീഡനങ്ങളും വര്‍ധിച്ചതെന്ന് മൊഴിയില്‍ പറയുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തലിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിച്ച് പരിശ്രമം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. രാഹുലുമായി ബന്ധമുണ്ടായിരുന്ന ചിലര്ക്ക് മൊഴിയെടുക്കലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment