Friday, July 24, 2026
Kerala News

രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍; ഭക്ഷണം വേണ്ടെന്ന് അധികൃതരെ അറിയിച്ചു

രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍; ഭക്ഷണം വേണ്ടെന്ന് അധികൃതരെ അറിയിച്ചു

സൈബര്‍ അധിക്ഷേപ കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരം തുടങ്ങി. 14 ദിവസത്തേക്കാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത്. ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

റിമാന്‍ഡ് ഉത്തരവ് വന്നതിന് പിന്നാലെ തന്നെ ഇത് കള്ളക്കേസാണെന്നും ജയിലില്‍ നിരാഹാരം അനുഷ്ഠിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിച്ചതായി ജയില്‍ അധികൃതരെ അറിയിച്ചു. ഇന്നലെ വെള്ളം മാത്രമാണ് ഇദ്ദേഹം കുടിച്ചത്.

അതേസമയം, കേസിലെ അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിന് രണ്ടുപേര്‍ക്കെതിരെ കൂടി എറണാകുളം സൈബര്‍ പോലീസ് കേസെടുത്തു. റസാഖ് പി.എ., രാജു വിദ്യകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഐ.ടി. ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. അതിജീവിതയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment