Friday, July 24, 2026
Kerala News

ക്ലിഫ് ഹൗസില്‍ ബോംബ് ഭീഷണി; സന്ദേശം എത്തിയത് പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലില്‍

ക്ലിഫ് ഹൗസില്‍ ബോംബ് ഭീഷണി; സന്ദേശം എത്തിയത് പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ബോംബ് ഭീഷണിയുണ്ടായതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ-മെയില്‍ വിലാസത്തിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചെങ്കിലും പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ക്ലിഫ് ഹൗസിന് പുറമെ ഒരു സ്വകാര്യ ബാങ്കിന്റെ മാനേജര്‍ക്കും ഇത്തരത്തില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാനത്ത് പലയിടങ്ങളിലും സമാനമായ ഭീഷണി സന്ദേശങ്ങള്‍ എത്തുന്നുണ്ടെങ്കിലും ഇവയുടെയെല്ലാം ഉറവിടം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട്ടിലെയും ശ്രീലങ്കയിലെയും രാഷ്ട്രീയ പ്രശ്‌നങ്ങളും തീവ്രവാദ കേസുകളും പരാമര്‍ശിച്ചാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment