Friday, July 24, 2026
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ ഊര്‍ജിതം; രണ്ടാംപ്രതി ജോബി ജോസഫും ഒളിവില്‍

രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ ഊര്‍ജിതം; രണ്ടാംപ്രതി ജോബി ജോസഫും ഒളിവില്‍

ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ ഊര്‍ജിതമാക്കി അന്വേഷണ സംഘം. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് പരിശോധന നടക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഒളിവിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ രാഹുലിന്റെ സുഹൃത്തുക്കളുടെ വീടുകളിലടക്കം പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തും വലവിരിച്ചിരിക്കുകയാണ്. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. യുവതിയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വധഭീഷണി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

അതേസമയം, ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി സൈബര്‍ ആക്രമണം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തെങ്കിലും, പിന്നീട് ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.  ഇന്നലെ വൈകുന്നേരത്തോടെ കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.  കേസില്‍ പ്രതിചേര്‍ത്ത കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.




Related News

Comments

No comments yet. Be the first to comment!

Leave a Comment