ഡിറ്റ്-വാ ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും തുടരുമെന്ന് മുന്നറിയിപ്പ്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഴയും ശക്തികാറ്റും മൂലം തമിഴ്നാട്ടില്‍ മൂന്ന് പേര്‍ മരിച്ചതായി സംസ്ഥാന റവന്യൂ മന്ത്രി കെ. കെ. എസ്. എസ്. ആര്‍. രാമചന്ദ്രന്‍ അറിയിച്ചു. തൂത്തുക്കുടി, തഞ്ചാവൂര്‍, മയിലാടുതുറൈ ജില്ലകളിലാണ് മരണം. 234 വീടുകള്‍ തകര്‍ന്നതായും 38 രക്ഷാപ്രവര്‍ത്തന ക്യാമ്പുകളിലായി 2393 പേര്‍ താമസിക്കുന്നതായും മന്ത്രി അറിയിച്ചു. തഞ്ചാവൂര്‍, നാഗപട്ടണം ഉള്‍പ്പെടെ നിരവധി ജില്ലകളില്‍ വന്‍കിട കൃഷിനാശമുണ്ടായിട്ടുണ്ട്.
ഇപ്പോള്‍ ചെന്നൈ തീരത്ത് നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെയാണ് ഡിറ്റ്-വാ ചുഴലിക്കാറ്റ്. മണിക്കൂറില്‍ 12 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ നിലവിലെ സഞ്ചാരവേഗം. ഇന്ന് വൈകുന്നേരത്തോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നും 24 മണിക്കൂറിനുള്ളില്‍ ചെന്നൈ തീരത്തോട് അടുക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കരയോട് അടുക്കുമ്പോഴേക്കും ശക്തി കൂടുതല്‍ കുറയും.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചെന്നൈയിലെ മറീന, പട്ടിണപ്പാക്കം, ബസന്ത് നഗര്‍ ഉള്‍പ്പെടെയുള്ള പ്രധാന ബീച്ചുകളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment