വടകര ഡിവൈഎസ്പി എ. ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു. പദവി ദുരുപയോഗം ചെയ്‌തെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്. അനാശാസ്യ കേസില്‍ പിടിയിലായ യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.
ഈ മാസം 15-ന് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പിക്കെതിരായ ഗുരുതര വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്. ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലുള്ള ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് ബന്ധപ്പെട്ട യുവതിയുടെ മൊഴിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ്‌മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2014-ല്‍ പാലക്കാട് സര്‍വീസിലിരിക്കെ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ള പരാമര്‍ശം. ഇത് യുവതി സമ്മതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ സംസ്ഥാന പൊലീസ്‌മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി എ. ഉമേഷിനെതിരെ പീഡനക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
Comments
No comments yet. Be the first to comment!
Leave a Comment