Friday, July 24, 2026
Kerala News

എസ്‌ഐആര്‍ സമയപരിധി നീട്ടി; കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങള്‍ക്കായി പുതിയ തീയതികള്‍

 എസ്‌ഐആര്‍ സമയപരിധി നീട്ടി; കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങള്‍ക്കായി പുതിയ തീയതികള്‍


കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എസ്‌ഐആര്‍ (SIR) പ്രക്രിയയുടെ സമയ പരിധി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടി. ഡിസംബര്‍ 16 വരെയാണ് പുതിയ സമയം നിശ്ചയിച്ചിരിക്കുന്നത്. എന്‍യൂമെറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള അവസരം ഡിസംബര്‍ 11 വരെ ലഭ്യമാകും. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 16-ന് പ്രസിദ്ധീകരിക്കും. രാജ്യത്തെ 12 സംസ്ഥാനങ്ങളിലാണ് സമയം നീട്ടിയിരിക്കുന്നത്.

 വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍, തിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവയ്ക്ക് ജനുവരി 15 വരെ അപേക്ഷിക്കാം.

തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍പ്പ് ആവര്‍ത്തിച്ചിരുന്നു. ബിജെപിയെ ഒഴികെയുള്ള പാര്‍ട്ടികള്‍ എതിര്‍പ്പ് നിലപാടില്‍ ഉറച്ചുനിന്നു. സമയപരിധി നീട്ടണമെന്ന് സിപിഐയും കോണ്‍ഗ്രസും യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

സമയപരിധി നീട്ടുന്നതിന് ആശങ്കയില്ലെന്നും ഇതുവരെ 75 ശതമാനം ഡാറ്റ ഡിജിറ്റൈസ് ചെയ്യാന്‍ കഴിഞ്ഞുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യൂ ഖേല്‍ക്കര്‍ യോഗത്തില്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment