രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ നിര്‍ണായകമായ മൊഴിയുമായി യുവതി മുന്നോട്ടുവന്നു. വിവാഹ വാഗ്ദാനം നല്‍കിയ സാഹചര്യത്തിലാണ് ബന്ധം രൂപപ്പെട്ടതെന്ന് യുവതി അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ഡിവോഴ്സ് ആയതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്നും, കുഞ്ഞ് ഉണ്ടായാല്‍ വിവാഹത്തിന് സമ്മതിക്കുമെന്ന് രാഹുല്‍ വിശ്വസിപ്പിച്ചതായും മൊഴിയില്‍ പറയുന്നു. അതിനെ തുടര്‍ന്ന് ഗര്‍ഭം ധരിച്ചതാണെന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം അവസാനിച്ചതിന് ശേഷമാണെന്നും, അവരിലുണ്ടായിരുന്ന ബന്ധം ഒരു മാസം മാത്രമാണ് നീണ്ടുനിന്നതെന്നും യുവതി നേരത്തെ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ആദ്യ വിവാഹം 2024 ആഗസ്റ്റ് 22-ന് ക്ഷേത്രത്തില്‍ വെച്ചായിരുന്നു, എന്നാല്‍ അത് നിയമപരമായി രജിസ്റ്റര്‍ ചെയ്തില്ല. നാല് ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചിരുന്നതെന്നും, ഒരു മാസത്തിനുള്ളില്‍ തന്നെ വിവാഹബന്ധം പിരിഞ്ഞതായും യുവതി വ്യക്തമാക്കുന്നു.
രാഹുലിന്റെ ജാമ്യാപേക്ഷയില്‍ ഉന്നയിച്ച വാദങ്ങളെ തകര്‍ക്കുന്ന തരത്തിലാണ് യുവതിയുടെ പുതിയ മൊഴി. വിവാഹിതയായിരുന്നു യുവതി, ഭര്‍ത്താവിരിക്കെയാണ് രാഹുലുമായി ബന്ധത്തിലേര്‍പ്പെട്ടത് എന്നായിരുന്നു പ്രതിരോധവാദം. എന്നാല്‍ വിവാഹബന്ധം പിരിഞ്ഞ് അഞ്ച് മാസം കഴിഞ്ഞാണ് രാഹുലുമായി പരിചയപ്പെട്ടതെന്ന യുവതിയുടെ മൊഴി ആ വാദത്തിന് തിരിച്ചടിയായി മാറി.
Comments
No comments yet. Be the first to comment!
Leave a Comment