Friday, July 24, 2026
Kerala News

ശബരിമല വിഷയത്തില്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമം; രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമെന്ന് വി.ഡി. സതീശന്‍

ശബരിമല വിഷയത്തില്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമം; രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമെന്ന് വി.ഡി. സതീശന്‍


ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് മറക്കാന്‍ മറ്റൊരു വിഷയമുയര്‍ത്തിയാലും കോണ്‍ഗ്രസ് അതില്‍ വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് കെപിസിസി പ്രസിഡന്റ് വ്യക്തമായി പറഞ്ഞുകഴിഞ്ഞുവെന്നും ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് ഉടന്‍ നടപടിയെടുത്തതാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വിഷയത്തില്‍ ഒരാള്‍ക്കെതിരെ ഒരു നടപടിയാണ് എടുക്കാനാകുക. രണ്ടുതവണ ശിക്ഷിക്കാനാകില്ല. പോലീസ് ജീപ്പിന് നേരെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയെയാണ് പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ആരോപിച്ച ്അദ്ദേഹം ധാര്‍മികതയില്ലെന്ന് വിളിച്ചു പറയുന്ന ഡിവൈഎഫ്‌ഐയും സിപിഎമ്മും ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണ് എന്നും വിമര്‍ശിച്ചു.

പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും. നൂറുവര്‍ഷം കഴിഞ്ഞാലും പിഎസ്സി പരീക്ഷയില്‍ ഉത്തരം മാറില്ല എന്നും ്അദ്ദേഹം 


Related News

Comments

No comments yet. Be the first to comment!

Leave a Comment