Friday, July 24, 2026
Kerala News

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ കെ.എസ്. ബൈജു വീണ്ടും എസ്.ഐ.ടി കസ്റ്റഡിയില്‍

 ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ കെ.എസ്. ബൈജു വീണ്ടും എസ്.ഐ.ടി കസ്റ്റഡിയില്‍


ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭവന കമ്മീഷണര്‍ കെ.എസ്. ബൈജുവിനെ വീണ്ടും എസ്.ഐ.ടി കസ്റ്റഡിയില്‍ വിട്ടു. പുതിയ തെളിവുകളും അന്വേഷണത്തില്‍ ലഭിച്ച നിര്‍ണായക കണ്ടെത്തലുകളും അടിസ്ഥാനമാക്കിയാണ് ബൈജുവിനെ കസ്റ്റഡിയില്‍ വാങ്ങിയത്.


ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വര്‍ണ്ണം കടത്തിയ കേസിലെ ഏഴാം പ്രതിയാണ് ബൈജു. പുതുതായി ലഭിച്ച വിവരങ്ങളെക്കുറിച്ച് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയും ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.


അതേസമയം, കട്ടിളപ്പാളിയില്‍ സ്വര്‍ണം കടത്തിയ കേസില്‍ കെ.എസ്. ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളിക്കളഞ്ഞു. കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി ഡിസംബര്‍ 3 ആയി മാറ്റി.


ഡിസംബര്‍ 3ന് തന്നെ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിന്റെ ജാമ്യാപേക്ഷയിലും കോടതി വിധി പ്രഖ്യാപിക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment