Friday, July 24, 2026
Kerala News

രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ശരിയായിരുന്നു: ഷാഫി പറമ്പില്‍

രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ശരിയായിരുന്നു: ഷാഫി പറമ്പില്‍



രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ കോണ്‍ഗ്രസ് കൃത്യമായും ഉത്തരവാദിത്തപരമായും നടപടി സ്വീകരിച്ചുവെന്ന് എംപി ഷാഫി പറമ്പില്‍. യുവജനപ്രസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട നേതാവായ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആരോപണം ഉയര്‍ന്നതോടെ രാഹുലും പാര്‍ട്ടിയും തമ്മില്‍ ആലോചിച്ച് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചതാണെന്നും, തുടര്‍ന്ന് പാര്‍ട്ടി സസ്‌പെന്‍ഷന്‍ നടപടിയും കേസും വരുന്നതിന് മുന്‍പേ നടപ്പിലാക്കിയെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

MLA എന്ന നിലയില്‍ യുഡിഎഫിന്റെ ഭാഗമായി തുടരാന്‍ പാടില്ലെന്ന തീരുമാനത്തില്‍ നേതൃത്വം ഏകകണ്ഠമായിരുന്നു. വ്യക്തിപരമായ അടുപ്പമോ ബന്ധമോ ഇത്തരം വിഷയങ്ങളില്‍ ബാധകമല്ല എന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെതിരായ വിഷയത്തില്‍ നേതാക്കളില്‍ അഭിപ്രായവ്യത്യാസമില്ലെന്നും, ചിലരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ് വ്യത്യസ്തമായി തോന്നുന്നതെന്നും ഷാഫി വ്യക്തമാക്കി.പ്രാദേശിക പ്രവര്‍ത്തകരുടെ ക്ഷണം കൊണ്ടാണ് രാഹുല്‍ പാര്‍ട്ടി വേദികളില്‍ എത്തിയതെന്ന് മാത്രം. 

വി.ഡി. സതീശനുമായി ബന്ധത്തില്‍ പിളര്‍ച്ചയുണ്ടായെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും, കേരളത്തില്‍ ഭരണമാറ്റം എന്ന ലക്ഷ്യത്തിന് എല്ലാ നേതാക്കളും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment