രാഹുല്‍ മാങ്കൂട്ടത്തലിനെ പിന്തുണച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം എഡിറ്റോറിയല്‍. രാഹുലിനെതിരെ വ്യാജമായ ലൈംഗികാരോപണമാണുള്ളത്. സിപിഐഎം കഴുത്തോളം മാലിന്യത്തില്‍ മുന്നില്‍ നില്‍ക്കുന്നു. എന്നിട്ടും സിപിഐഎം കോണ്‍ഗ്രസിനെതിരെ സദാചാരപ്രസംഗം നടത്തുന്നുവെന്ന് എഡിറ്റൊറിയല്‍ കുറ്റപ്പെടുത്തുന്നു.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്ന തലക്കെട്ടോടെയാണ് മുഖപത്രം. സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഐഎമ്മില്‍ നിന്നുണ്ടാകുന്നത് അതിസാരവും ഛര്‍ദിയും. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടിയുള്ള ഇത്തരം പ്രയോഗങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. 1996 ലെ സൂര്യനെല്ലി കേസും 2006 ലെയും 2011 ലെയും ഐസ്‌ക്രീം പാര്‍ലര്‍ കേസും വീക്ഷണം ഓര്‍മ്മിപ്പിക്കുന്നു.
ഇപ്പോഴും സിപിഐഎം മാലിന്യം വമിക്കുന്ന വ്യാജ കഥകളുണ്ടാക്കുന്നു. ജനപ്രിയ നേതാവിനെതിരെയുള്ള രാഷ്ട്രീയ ആരോപണം മാത്രമാണിതെന്നും എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതായിരുന്നു രാഹുല്‍ ചെയ്ത കുറ്റമെന്നും കോണ്‍ഗ്രസ് പത്രം വാദിക്കുന്നു.
Comments
No comments yet. Be the first to comment!
Leave a Comment