Friday, July 24, 2026
Kerala News

ലൈംഗിക പീഡന കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയതായി സൂചന

ലൈംഗിക പീഡന കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയതായി സൂചന

പീഡന പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് മടങ്ങിയെത്തിയതായി സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷയെ ബാധിക്കുമെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് എം.എല്‍.എ. ജില്ലയിലേക്ക് തിരിച്ചെത്തിയതെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നാണ് രാഹുലിന് ലഭിച്ച നിര്‍ദേശം.

എം.എല്‍.എയുടെ രണ്ട് വാഹനങ്ങള്‍ ഫ്‌ലാറ്റിലും ഓഫീസിലുമായി കണ്ടെത്തിയിട്ടുണ്ട്. എം.എല്‍.എയുടെ ഓഫീസ് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒളിവില്‍ പോയ ശേഷം സ്വിച്ച് ഓഫ് ആയിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊബൈല്‍ ഫോണ്‍ വെള്ളിയാഴ്ച രാവിലെ കുറച്ചു സമയത്തേക്ക് ഓണ്‍ ആയെങ്കിലും കോളുകള്‍ സ്വീകരിച്ചില്ല. മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകരുമായി സംസാരിക്കാനാണ് ഫോണ്‍ ഓണ്‍ ആക്കിയത്. ഇതിനുശേഷം ഫോണ്‍ വീണ്ടും ഓഫ് ചെയ്യുകയായിരുന്നു. ഫോണ്‍  രാഹുലിന്റെ പക്കല്‍ തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം, പീഡന പരാതി നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ട്ടി വേദികളില്‍ വിലക്ക് ഏര്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് തീരുമാനം. പാര്‍ട്ടിയുടെ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ഡിസിസികള്‍ക്ക് നിര്‍ദേശം നല്‍കും. പീഡന കേസില്‍ ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും വിലക്ക് തുടരും.



Related News

Comments

No comments yet. Be the first to comment!

Leave a Comment