ഇടുക്കി: ആനച്ചാലിലെ സ്‌കൈ ഡൈനിംഗ് കേന്ദ്രത്തില്‍ ക്രെയിനിന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ 120 അടിയിലേറെ ഉയരത്തില്‍ കുടുങ്ങിയ സംഭവത്തില്‍ നടത്തിപ്പുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതിനാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ പ്രവീണ്‍, സോജന്‍ എന്നിവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ വീഴ്ചയാണ് ഇത്രയും വലിയ അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
സംഭവത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം അഞ്ച് പേരാണ് ഏകദേശം 120 അടി ഉയരത്തില്‍ രണ്ടര മണിക്കൂറോളം കുടുങ്ങിക്കിടന്നത്. അഞ്ചംഗ സംഘത്തില്‍ രണ്ടര വയസ്സുള്ള കുട്ടിയും ജീവനക്കാരിയായ ഹരിപ്രിയയും ഉള്‍പ്പെട്ടിരുന്നു. ക്രെയിനിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് താഴെയിറക്കാന്‍ സാധിക്കാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ആദ്യം കുട്ടികളെയാണ് സുരക്ഷിതമായി താഴെയെത്തിച്ചത്.
സാഹസിക ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെ ആനച്ചാലില്‍ ആരംഭിച്ച പദ്ധതിയാണിത്. 150 അടി ഉയരത്തില്‍ ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനും ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനും സാധിക്കുന്ന രീതിയിലാണ് സ്‌കൈ ഡൈനിംഗ് ഒരുക്കിയിട്ടുള്ളത്. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്ന ഈ പ്ലാറ്റ്ഫോമില്‍ ഒരേ സമയം 15 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഇവിടെ ഏകദേശം അര മണിക്കൂറിലേറെ സമയം ചെലവഴിക്കാനാണ് അവസരം നല്‍കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment