Friday, July 24, 2026
Kerala News

ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനോട് തല്‍ക്കാലം രാജി ആവശ്യപ്പെടേണ്ടെന്ന് പാര്‍ട്ടി നിലപാട്

 ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനോട് തല്‍ക്കാലം രാജി ആവശ്യപ്പെടേണ്ടെന്ന് പാര്‍ട്ടി നിലപാട്


തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍, കോണ്‍ഗ്രസ് നേതൃത്വത്തില്‍ തുടര്‍ നടപടി സംബന്ധിച്ച് ധാരണയായി. രാഹുല്‍ മാങ്കൂട്ടത്തിലിനോട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചു. കേസിന്റെ പുരോഗതി പാര്‍ട്ടി നിരീക്ഷിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

രാഹുലിന് എതിരായ കേസ്  സ്വര്‍ണ്ണക്കൊള്ള കേസില്‍ നിന്നുള്ള ശ്രദ്ധ തിരിക്കലിന്റെ ഭാഗമാണെന്ന വിലയിരുത്തലും നേതൃത്വം നടത്തി.

സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുത്തേക്കാവുന്ന ഏറ്റവും കടുത്ത നടപടി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കലാണ്. ചില നേതാക്കള്‍ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, പ്രധാന നേതാക്കളുടെ കൂടിയാലോചനയില്‍ പുറത്താക്കലിലേക്കു തല്‍ക്കാലം പോകേണ്ട എന്നതാണ് നിലപാട്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment