Friday, July 24, 2026
Kerala News

നഗ്ന വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി; രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരെ എഫ്ഐആറില്‍ ഗുരുതര കുറ്റാരോപണങ്ങള്‍

 നഗ്ന വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി; രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരെ എഫ്ഐആറില്‍ ഗുരുതര കുറ്റാരോപണങ്ങള്‍


തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ അതീവ ഗൗരവമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. യുവതിയുടെ മൊഴി പ്രകാരം, തന്റെ നഗ്‌ന വീഡിയോ ചിത്രീകരിച്ചുവെന്നും അത് കാണിച്ച് ഭീഷണിപ്പെടുത്തി പല തവണയും ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി.

ആദ്യമായി തൃക്കണ്ണാപുരത്തെ ഒരു ഫ്ളാറ്റില്‍ വെച്ചാണ് ബലാത്സംഗം നടന്നതെന്ന് മൊഴിയില്‍ പറയുന്നു. പിന്നാലെ പാലക്കാട്ടെ മറ്റൊരു ഫ്ളാറ്റിലേക്കു കൊണ്ടുപോയി വീണ്ടും ബലാത്സംഗം ചെയ്തതായും യുവതി പറയുന്നു. വീഡിയോ കാണിച്ചാണ് പാലക്കാട്ട് വെച്ച് അതിക്രമം നടക്കുന്നത്.

2025 മെയ് 30-ന് കൈമനത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ് ഗുളിക കൈമാറിയെന്നും എഫ്ഐആറില്‍ പരാമര്‍ശമുണ്ട്.

യുവതിയുടെ പരാതിയെ തുടര്‍ന്ന് രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. രാഹുലിനൊപ്പം പ്രവര്‍ത്തിച്ചവരെയും അന്വേഷണം ശക്തമായി നിരീക്ഷിക്കുന്നു. കോണ്‍ഗ്രസിലെ ചില നേതാക്കളില്‍ നിന്ന് ഇപ്പോഴും സംരക്ഷണം ലഭിക്കുന്നതിനാല്‍, അത് മുതലാക്കി രാഹുല്‍ ഒളിവിലാകാനുള്ള സാധ്യതയും അന്വേഷണ സംഘം നിരാകരിക്കുന്നില്ല.

കൃത്യമായി ആസൂത്രണം ചെയ്ത ഗൂഡാലോചനയുടെ ഭാഗമായാണ് രാഹുലിന്റെ നീക്കമെന്നാണു അന്വേഷണ സംഘം വിലയിരുത്തുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment