Friday, July 24, 2026
Kerala News

സ്വര്‍ണ്ണക്കൊള്ള കേസ് മറിക്കാനുളള സിപിഐഎം തന്ത്രം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി രാഷ്ട്രീയ നാടകമെന്ന് അടൂര്‍ പ്രകാശ് എംപി

 സ്വര്‍ണ്ണക്കൊള്ള കേസ് മറിക്കാനുളള സിപിഐഎം തന്ത്രം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി രാഷ്ട്രീയ നാടകമെന്ന് അടൂര്‍ പ്രകാശ് എംപി


തിരുവനന്തപുരം: സ്വര്‍ണ്ണക്കൊള്ള കേസില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ നീക്കമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി എന്നും അടൂര്‍ പ്രകാശ് എംപി ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ കേസുകള്‍ നിര്‍മ്മിച്ച് വിടുക സിപിഐഎമ്മിന്റെ പതിവു തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കോന്നിയിലും പിന്നീട് ആറ്റിങ്ങലിലും മത്സരിക്കുന്ന സമയത്ത് തനിക്കെതിരെയുണ്ടാക്കിയ കേസുകളും മുഴുവന്‍ കള്ളക്കേസുകളായിരുന്നു എന്നും അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഈ അഭിപ്രായം പറയുന്നതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരം ഇരകളെ കണ്ടെത്തുന്നതില്‍ സിപിഐഎമ്മിന് അതിപ്രാവീണ്യമുണ്ടെന്നും ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഇതുപോലുള്ള വിലപേശല്‍ നടക്കാറുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ അന്വേഷണം നടക്കുന്നതില്‍ തനിക്ക് എതിരില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ പുകമറ സൃഷ്ടിച്ച് വഴിമാറ്റി മുന്നോട്ട് പോകുന്നത് തെറ്റാണെന്നും സ്വര്‍ണ്ണക്കൊള്ള കേസ് മറച്ചുവയ്ക്കാനും ശബരിമലയിലെ കൊള്ളപ്പണികളും ദുരവസ്ഥയും പുറത്തറിഞ്ഞതിന്റെ പ്രതികാരമായി സിപിഐഎം പ്രവര്‍ത്തിക്കുന്നതാണെന്നും അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി.


Related News

Comments

No comments yet. Be the first to comment!

Leave a Comment