Friday, July 24, 2026
Kerala News

ഗുളിക എത്തിച്ചത് സുഹൃത്ത് വഴി, കഴിച്ചെന്ന് വിഡിയോ കോളിലൂടെ ഉറപ്പുവരുത്തി; യുവതിയുടെ മൊഴിയില്‍ ഗുരുതര ആരോപണങ്ങള്‍

ഗുളിക എത്തിച്ചത് സുഹൃത്ത് വഴി, കഴിച്ചെന്ന് വിഡിയോ കോളിലൂടെ ഉറപ്പുവരുത്തി; യുവതിയുടെ മൊഴിയില്‍ ഗുരുതര ആരോപണങ്ങള്‍

ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ മൊഴിയുടെ വിവരങ്ങള്‍ പുറത്ത്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്താന്‍ എം.എല്‍.എ. നിര്‍ബന്ധിച്ചുവെന്ന് യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. താന്‍ നേരിട്ട് ദുരനുഭവം കോണ്‍ഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നതായും യുവതി മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. 

സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചു നല്‍കിയത് , യുവതി മരുന്ന് കഴിച്ചെന്ന് രാഹുല്‍ വീഡിയോ കോളിലൂടെ ഉറപ്പാക്കുകയും ചെയ്തുവെന്നാണ് ഗുരുതരമായ ആരോപണം. തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി അഞ്ചര മണിക്കൂറുകളോളം നീണ്ട മൊഴിയെടുക്കലിലാണ് യുവതി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയത്. 20 പേജ് വരുന്ന മൊഴിയാണ് അതിജീവിത പോലീസിന് കൈമാറിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് നേമം പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെത്തുടര്‍ന്ന് രാഹുല്‍ പാലക്കാട് വിട്ടെന്നാണ് സൂചന. എംഎല്‍എ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നും സൂചനയുണ്ട്. 





Related News

Comments

No comments yet. Be the first to comment!

Leave a Comment