Friday, July 24, 2026
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി: അറസ്റ്റുണ്ടായാല്‍ പുറത്താക്കണമെന്ന് ആവശ്യം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി: അറസ്റ്റുണ്ടായാല്‍ പുറത്താക്കണമെന്ന് ആവശ്യം

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ലൈംഗിക പീഡന പരാതിയിലെ തുടര്‍ നടപടികള്‍ നിരീക്ഷിക്കാന്‍ കോണ്‍ഗ്രസ്. അറസ്റ്റ് ഉണ്ടാകുന്നപക്ഷം കൂടിയാലോചനയിലൂടെ നിലപാട് തീരുമാനിക്കും. അറസ്റ്റ് ഉണ്ടായാല്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ ആവശ്യമുണ്ട്. 

കേസില്‍ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതികളും ഡിജിറ്റല്‍ തെളിവുകളും കൈമാറിയത്. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ഉടന്‍ കേസെടുക്കും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന് തീരുമാനിക്കുക.

തിരുവനന്തപുരം റൂറല്‍ എസ് പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. അതിജീവിത നേരിട്ട് ലൈംഗിക പീഡന പരാതി നല്‍കിയ സാഹചര്യത്തില്‍ ഈ കേസ് പ്രത്യേക കേസായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. അറസ്റ്റുണ്ടായാല്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.






Related News

Comments

No comments yet. Be the first to comment!

Leave a Comment