Friday, July 24, 2026
Kerala News

കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന വേദിയില്‍ രാഹുലിന് പ്രവേശനമില്ല; കെ മുരളീധരന്‍

കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന വേദിയില്‍ രാഹുലിന് പ്രവേശനമില്ല; കെ മുരളീധരന്‍



തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്ത് എംഎല്‍എയെ ചൊല്ലി കോണ്‍ഗ്രസില്‍ കലഹം രൂക്ഷമാകുന്നു. രാഹുല്‍ മാങ്കൂട്ടത്ത് കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടാകില്ലെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. തന്നെ വിജയിപ്പിച്ചവര്‍ക്കായി രാഹുല്‍ പ്രചാരണം നടത്തുന്നത് സ്വാഭാവികമാണെന്നും, അത് പ്രദേശിക നിലപാടുകള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എത്ര നെഗറ്റീവ് വന്നാലും അദ്ദേഹം പാര്‍ട്ടിക്ക് പുറത്താണ്. അദ്ദേഹത്തെ വോട്ട് ചെയ്തവര്‍ മത്സരിക്കുമ്പോള്‍ പ്രചാരണം നടത്താന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന വേദിയില്‍ രാഹുലിന് പ്രവേശനമില്ല - കെ. മുരളീധരന്‍ വ്യക്തമാക്കി.

രാഹുലിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ വിവിധ അഭിപ്രായങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം.

അതേസമയം, രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമാകണമെന്നും അദ്ദേഹം നിരപരാധിയാണെന്നും കഴിഞ്ഞ ദിവസം കെ. സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായി എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ രംഗത്തെത്തി. രാഹുല്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട വ്യക്തിയാണ്. അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ പാലക്കാട് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണം എന്നാണ് അദ്ദേഹം പറഞ്ഞത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment