Friday, July 24, 2026
Kerala News

ഡല്‍ഹി ചാവേര്‍ ആക്രമണം: ഒരാള്‍ കൂടി അറസ്റ്റില്‍

ഡല്‍ഹി ചാവേര്‍ ആക്രമണം: ഒരാള്‍ കൂടി അറസ്റ്റില്‍



ഡല്‍ഹിയിലെ ചാവേര്‍ ആക്രമണ കേസില്‍ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ഉമര്‍ നബിക്ക് സഹായം ചെയ്ത ഫരീദാബാദ് സ്വദേശിയായ സോഹൈബാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ എന്‍ഐഎ നടത്തുന്ന ഏഴാമത്തെ അറസ്റ്റാണിത്.

കസ്റ്റഡിയിലുള്ള ഡോക്ടര്‍ മുസമില്‍ ഷകീല്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തതിലൂടെ ചാവേര്‍ ഭീകരന്‍ ഡോക്ടര്‍ ഉമര്‍ നബിയെ കുറിച്ച് നിര്‍ണായക വിവരങ്ങളാണ് എന്‍ഐഎയ്ക്ക് ലഭിച്ചത്. ഉമര്‍ നബി സഞ്ചരിക്കുന്ന ബോംബ് ലബോറട്ടറി ആയിരുന്നുവെന്ന് കൂട്ടാളികളായി പിടിയിലായ വൈറ്റ് കോളര്‍ സംഘം മൊഴി നല്‍കി.

ബോംബ് നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എല്ലായ്‌പ്പോഴും കൂടെ സൂട്ട്കേസില്‍ സൂക്ഷിച്ച് സഞ്ചരിക്കുകയായിരുന്നുവെന്നും, കാശ്മീരില്‍ വന്‍ ആക്രമണം നടത്താന്‍ സ്‌ഫോടക വസ്തുക്കള്‍ കടത്താനുള്ള പദ്ധതിയുമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഉമര്‍ നബി ബോംബ് നിര്‍മ്മാണത്തിനുള്ള പരീക്ഷണങ്ങള്‍ നടത്താറുണ്ടായിരുന്നുവെന്നും, ഉപയോഗിച്ചിരുന്ന സാമഗ്രികളെക്കുറിച്ചുള്ള വിവരങ്ങളും എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അന്വേഷണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment