Friday, July 24, 2026
Kerala News

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.10 അടി; കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.10 അടി; കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ 140.10 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യത്തില്‍ പരമാവധി സംഭരണ ശേഷിയായ 142 അടിയാണ് ഡാമിലെ റൂള്‍ കര്‍വ് പരിധി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍, തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചു. നിലവില്‍ സെക്കന്‍ഡില്‍ 1200 ഘനയടി വെള്ളമാണ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നത്.

അതേസമയം, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതാണ് നീരൊഴുക്ക് കുറയാന്‍ കാരണം. ജലനിരപ്പ് 140 അടി കടന്നതോടെ ഡാമിലെ സ്ഥിതിഗതികള്‍ കേരളവും തമിഴ്നാടും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 142 അടിയിലെത്തിയാല്‍ രണ്ടാമത്തെ മുന്നറിയിപ്പും 150 അടിയിലെത്തിയാല്‍ മൂന്നാമത്തെ മുന്നറിയിപ്പും നല്‍കും. നിലവില്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍, തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment