Friday, July 24, 2026
Kerala News

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; കന്യാസ്ത്രീക്കെതിരെ കേസെടുത്തു പൊലീസ്

 മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; കന്യാസ്ത്രീക്കെതിരെ കേസെടുത്തു പൊലീസ്

സമൂഹ മാധ്യമത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ കന്യാസ്ത്രീക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തു. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെയാണ് ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് താഴെ ഫേസ്ബുക്കില്‍ കമന്റായാണ് ടീന ജോസ് വധഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയെ ബോംബിട്ട് കൊന്നുകളയണം എന്ന തരത്തിലുള്ള കമന്റാണ് വിവാദമായത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് നിയമനടപടികള്‍ ആരംഭിക്കുകയായിരുന്നു.

വധഭീഷണി വിവാദമായ സാഹചര്യത്തില്‍ സഭാ നേതൃത്വം ടീന ജോസിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ഇവര്‍ സഭാ നേതൃത്വത്തിനെതിരെ പ്രവര്‍ത്തിക്കുന്നയാളാണെന്നും നേരത്തെ തന്നെ സഭയില്‍ നിന്ന് പുറത്താക്കിയതാണെന്നും നേതൃത്വം അറിയിച്ചു. വിഷയത്തില്‍ സഭയ്ക്ക് യാതൊരു പങ്കുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സൈബര്‍ സുരക്ഷാ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment