Friday, July 24, 2026
India News

അയോധ്യ രാമക്ഷേത്രത്തില്‍ ധ്വജാരോഹണ ചടങ്ങ് നിര്‍വഹിച്ച് പ്രധാനമന്ത്രി

 അയോധ്യ രാമക്ഷേത്രത്തില്‍ ധ്വജാരോഹണ ചടങ്ങ് നിര്‍വഹിച്ച് പ്രധാനമന്ത്രി


അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായി അയോധ്യയില്‍ ധര്‍മ്മധ്വജാരോഹണ ചടങ്ങ് നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പുതുചരിത്രം കുറിച്ച പതാകയുയര്‍ത്തല്‍. ഈ നിമിഷം അപൂര്‍വവും അതുല്യവും. നൂറ്റാണ്ടുകളുടെ മുറിവുകള്‍ ഇന്ന് സുഖപ്പെടുന്നു. എല്ലാ രാമഭക്തരും സംതൃപ്തരായ ദിനമാണിത് എന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു.  പതാക ജനതയുടെ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രശിഖരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്. രാമന്റെ ആദര്‍ശങ്ങളുടെ സൂചനയായി കോവിദാരമരത്തിന്റെ പ്രതീകവും ഓം എന്ന അക്ഷരവും ഉള്‍ക്കൊള്ളുന്ന കാവി നിറത്തിലുള്ള ത്രികോണാകൃതിയിലുള്ള പതാകയാണ് ഉയര്‍ത്തിയത്. രാമ-സീത വിവാഹപഞ്ചമിയോടനുബന്ധിച്ച അഭിജിത് മുഹൂര്‍ത്തത്തിലാണ് ചടങ്ങ് നടന്നത്.

 ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment