തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്‍ നടപടികളില്‍ ഇടപെടലിനായി കോണ്‍ഗ്രസ് എംഎല്‍എ ചാണ്ടി ഉമ്മന്‍ സുപ്രീംകോടതിയെ സമീപിച്ചു. എസ്‌ഐആര്‍ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ കക്ഷിചേരുന്നതിനും അദ്ദേഹം അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇതിനിടെ, എന്യൂമറേഷന്‍ ഫോം സ്വീകരിക്കല്‍ സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പായി കഴിയണമെന്ന ആവശ്യമില്ലെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തല്‍ കേല്‍ക്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി രണ്ടുദിവസത്തിനുള്ളില്‍ ഫോം സ്വീകരിക്കല്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഷെഡ്യൂള്‍ പ്രകാരം ഡിസംബര്‍ 4 വരെ എന്യൂമറേഷന്‍ ഫോമുകള്‍ സ്വീകരിക്കുകയും ഡിജിറ്റൈസ് ചെയ്യുകയും ചെയ്യാവുന്നുവെങ്കിലും, ചില ജില്ലകളില്‍ അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചതില്‍ പാര്‍ട്ടികള്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സുപ്രീംകോടതി ബുധനാഴ്ച ഹര്‍ജി പരിഗണിക്കുന്നതിനുമുമ്പ് തിടുക്കത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നാരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിഷേധിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment