പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ രാഹുലിന്റെ ചാറ്റും കൂടുതല്‍ ശബ്ദരേഖയും പുറത്ത്. പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാട്‌സ് ആപ്പ് ചാറ്റില്‍ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായതിന് പിന്നാലെയാണ് വീണ്ടും ശബ്ദരേഖ പുറത്തുവരുന്നത്.
രാഹുലില്‍നിന്ന് ഗര്‍ഭം ധരിച്ചു, അതിന് നിര്‍ബന്ധിച്ചതും ഗര്‍ഭഛിദ്രം നടത്താമെന്ന് വീണ്ടും നിര്‍ബന്ധിച്ചതും രാഹുല്‍ മാങ്കൂട്ടത്തിലാണ് എന്ന് ആരോപിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. കുട്ടി വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. അതേ സമയം പെണ്‍കുട്ടിയോട് പരിഹാസത്തോടെയും ക്രൂരമായും പ്രതികരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിന്റെ ശബ്ദവും ഇതില്‍ കേള്‍ക്കാം. ശബ്ദരേഖയ്ക്കൊപ്പം പുറത്തുവന്ന വാട്‌സാപ്പ് ചാറ്റില്‍ കുട്ടിവേണമെന്ന് ആവശ്യപ്പെടുന്നതടക്കമുള്ള കാര്യങ്ങളാണുള്ളത്. അതേ സമയം ഇത് ആധികാരികമാണോ എന്ന കാര്യത്തില്‍ വലിയ വ്യക്തതയില്ല.
പുറത്തുവന്ന ശബ്ദരേഖയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയോട് ഗര്‍ഭഛിദ്രത്തിന് ആവശ്യപ്പെടുന്നതാണുള്ളത്. എല്ലാം നിങ്ങളുടെ പ്ലാനായിട്ടും ഇപ്പോള്‍ മാറുന്നത് എന്തിനാണെന്ന് പെണ്‍കുട്ടി ചോദിക്കുന്നുണ്ട്. ഇതോടൊപ്പം തനിക്കുള്ള ആരോഗ്യപ്രശ്‌നങ്ങളും പെണ്‍കുട്ടി രാഹുലിനോട് വിവരിക്കുന്നുണ്ട്. ഡോക്ടറെ അമ്മയ്ക്കൊക്കെ അറിയാം, അവിടേക്ക് പോകാന്‍ പേടിയാണ്. എനിക്ക് ഛര്‍ദ്ദി അടക്കമുള്ള പ്രശ്‌നങ്ങളുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.
ഡ്രാമ കളിക്കരുതെന്നും അങ്ങനെയുള്ളവരെ തനിക്കിഷ്ടമല്ലെന്നും രാഹുല്‍ യുവതിയോട് പറയുന്നുണ്ട്. തനിക്ക് വയ്യാതെ ഇരിക്കുകയാണെന്നും ഛര്‍ദി ഉള്‍പ്പടെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും യുവതി രാഹുലിനോട് പറയുന്നുണ്ട്. യുവതി വൈകാരികമായാണ് പ്രതികരിക്കുന്നത്. ആദ്യമാസം ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകില്ലെന്നും താന്‍ ആദ്യം ആശുപത്രിയില്‍ പോകാനും രാഹുല്‍ യുവതിയോട് പറയുന്നതായി ശബ്ദരേഖയിലുണ്ട്.
നേരത്തെ പുറത്തുവന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പോലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. എന്നാല്‍, ഗര്‍ഭഛിദ്രം നടത്തേണ്ടി വന്ന യുവതി ഇതുവരെ മൊഴി നല്‍കുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ല. യുവതി മുന്നോട്ടു വരാത്തതിനാല്‍ ക്രൈംബ്രാഞ്ച് കേസ് എങ്ങുമെത്താത്ത സ്ഥിതിയിലാണ്. ഈ സമയത്താണ് ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും പറത്തുവരുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment