കണ്ണൂര്‍ ആന്തൂര്‍ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിസ്സാര കാരണങ്ങളാല്‍ പത്രികകള്‍ തള്ളുകയാണെന്നും, വധഭീഷണിയിലൂടെ സ്ഥാനാര്‍ത്ഥികളെ പത്രിക പിന്‍വലിപ്പിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. റിട്ടേണിങ് ഓഫീസര്‍മാരെയും രാഷ്ട്രീയ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും പല സ്ഥലങ്ങളിലും സിപിഐഎം ഭീഷണി നേരിടുന്നതായും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ആലങ്ങാടിലും കടമക്കുടിയിലും റിട്ടേണിങ് ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളും സതീശന്‍ ഉന്നയിച്ചു.
ആന്തൂര്‍ നഗരസഭയില്‍ അഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയമുറപ്പിച്ചു. മൊറാഴയും പൊടിക്കുണ്ടും വാര്‍ഡുകളില്‍ നേരത്ത് തന്നെ എതിരാളികള്‍ ഇല്ലായിരുന്നു. തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി. അഞ്ചാംപീടിക വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment