കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ വീണ്ടും മൂന്ന് വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ലാതെ വിജയമുറപ്പിച്ചു. തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളപ്പെട്ടതോടെ ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയികളായി. അഞ്ചാംപീടിക വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതോടെ എല്‍ഡിഎഫിന് എതിരാളികളില്ലാതെയായി.
ഇതോടെ ആന്തൂരില്‍ ഇതുവരെ അഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ ജയം സ്വന്തമാക്കി. കോള്‍മൊട്ട, തളിവയല്‍, അഞ്ചാംപീടിക വാര്‍ഡുകളില്‍ യുഡിഎഫ് പത്രിക അംഗീകരിച്ചിരുന്നെങ്കിലും പിന്നീട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ലിവ്യ പത്രിക പിന്‍വലിച്ചു.
മുന്‍പ് മൊറാഴയും പൊടിക്കുണ്ടും വാര്‍ഡുകളിലും സിപിഐഎമ്മിന് എതിരാളികളില്ലായിരുന്നു. കോടല്ലൂര്‍ വാര്‍ഡില്‍ ഇ. രജിതയും തളിയിലില്‍ കെ.വി. പ്രേമരാജനും എതിരില്ലാതെ വിജയിച്ചു.
കണ്ണപുരം പഞ്ചായത്തിലെ ഒന്നും എട്ടും വാര്‍ഡുകളിലെ യുഡിഎഫ്, ബിജെപി പത്രികകള്‍ പുനര്‍സൂക്ഷ്മപരിശോധനയില്‍ തള്ളപ്പെട്ടു. ഇതോടെ കണ്ണപുരം പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല.
മൊത്തത്തില്‍ കണ്ണൂരില്‍ എല്‍ഡിഎഫിന് എതിരില്ലാത്തത് 14 സ്ഥാനങ്ങളിലാണ് - കണ്ണപുരം പഞ്ചായത്ത് 6, ആന്തൂര്‍ നഗരസഭ 5, മലപ്പട്ടം 3.
Comments
No comments yet. Be the first to comment!
Leave a Comment