കാസര്‍ഗോഡ് മടിക്കൈ പഞ്ചായത്തിലെ നാമനിര്‍ദ്ദേശപത്രിക തള്ളിയ സംഭവത്തില്‍ ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു. സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച വ്യക്തിയെ സിപിഐഎം പ്രവര്‍ത്തകര്‍ വീടുകയറി ഭീഷണിപ്പെടുത്തിയെന്നാണ് ബിജെപിയുടെ ആരോപണം. സിപിഐഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചുതവണ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പ്രതികരിച്ചു.
ജീവഭയത്താലാണ് പിന്തുണച്ച വ്യക്തി സൂക്ഷ്മ പരിശോധനയില്‍ തന്റെ ഒപ്പല്ലെന്ന് പറഞ്ഞതെന്നും അശ്വിനി ആരോപിച്ചു. മടിക്കൈ പത്താം വാര്‍ഡിലെ ബംങ്കളത് വിഭാഗത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി രജിതയുടെ നാമനിര്‍ദ്ദേശ പത്രികയാണ് വരണാധികാരി തള്ളിയത്. രജിതയെ പിന്തുണച്ചിട്ടില്ലെന്നും താന്‍ നല്‍കിയ ഒപ്പ് വ്യാജമാണെന്നും പറഞ്ഞ് സത്യവാങ്മൂലം നല്‍കുകയായിരുന്നു.
സിപിഐഎമുകാരുടെ ഇടപെടലാണ് ഇതിന് പിന്നിലെന്ന് തുടക്കം മുതലേ ബിജെപി ആരോപിച്ചിരുന്നു. ഇതോടെ നിയമ നടപടികളിലേക്ക് കടക്കാന്‍ ബിജെപി ജില്ലാ നേതൃത്വം തീരുമാനിച്ചു.
ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശം തള്ളിയതോടെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. ശാന്തിനി എതിരില്ലാതെ വിജയിച്ചു. ഈ ഡിവിഷനില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയില്ല. സിപിഐഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് മടിക്കൈ.
Comments
No comments yet. Be the first to comment!
Leave a Comment