Tuesday, August 4, 2026
Politics Views

രാഹുലിന് പിന്‍ഗാമിയായി വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി: ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങി കോണ്‍ഗ്രസ്; താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം

രാഹുലിന് പിന്‍ഗാമിയായി വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി: ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങി കോണ്‍ഗ്രസ്; താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം


പാലക്കാട്: രാഹുല്‍ ഗാന്ധി ഒഴിഞ്ഞ വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഒരുക്കങ്ങള്‍ തുടങ്ങി കോണ്‍ഗ്രസ്. രാഹുലിന് പകരം പ്രിയങ്ക വയനാട്ടില്‍ സ്ഥാനാര്‍ഥിയായി എത്തുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമാണ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ചുമതല നല്‍കിയിട്ടുള്ളത്.

തിരുവമ്പാടി മേഖലയുടെ ചുമതല എം.കെ. രാഘവന്‍ എംപിക്കും കല്‍പ്പറ്റയുടെ ചുമതല രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കുമാണ്. ആന്റോ ആന്റണിക്ക് നിലമ്പൂരിന്റെയും ഡീന്‍ കുര്യാക്കോസിന് സുല്‍ത്താന്‍ ബത്തേരിയുടെ ചുമതലയുമാണ് നല്‍കിയത്. ഹൈബി ഈഡന്‍-വണ്ടൂര്‍, സണ്ണി ജോസഫ്-മാനന്തവാടി, സി.ആര്‍. മഹേഷ്-ഏറനാട് എന്നിവിടങ്ങളുടെ ചുമതലയുമാണ് നല്‍കിയത്.

അതേപോലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന പാലക്കാടും ചേലക്കരയിലും കെ.പി.സി.സി ഭാരവാഹികള്‍ക്കാണ് ചുമതല. ചേലക്കരയില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി.എം. നിയാസ് എന്നിവര്‍ക്കാണ് ചുമതല. പാലക്കാട് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ്, സെക്രട്ടറി ബാബുരാജ് എന്നിവര്‍ക്കും ചുമതല നല്‍കി.

നേരത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ചിട്ടയായി ഉപതിരഞ്ഞെടുപ്പിന് നേരിടുന്നത് മുന്നില്‍ കണ്ടാണ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും നേതാക്കള്‍ക്കും ചുമതല നല്‍കിയത്. നിയോജക മണ്ഡലങ്ങളിലെത്തി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ കെ.പി.സി.സി ഇവര്‍ക്ക് നിര്‍ദേശം നല്‍കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment