തിരുവനന്തപുരം : എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ബിഎല്‍ഒമാര്‍ക്ക് നിര്‍ബന്ധിത സമയപരിധി ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കര്‍ വ്യക്തമാക്കി. എസ്‌ഐആര്‍ എന്യുമറേഷന്‍ ഫോമുകളുടെ ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സന്ദര്‍ശിക്കുന്നതിനിടെയാണ് അദ്ദേഹം പ്രതികരിച്ചത്.
എത്രയും പെട്ടെന്ന് ലഭിക്കുന്നതോടെ നടപടികള്‍ കൂടുതല്‍ കൃത്യവും പിഴവുകളില്ലാത്തതുമായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മുന്‍കൂട്ടി നിശ്ചയിച്ച സമയത്തിനുള്ളില്‍ എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാകും, എന്ന് ് അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പുമായി എസ്‌ഐആര്‍ നടപടികളെ ബന്ധപ്പെടുത്തി കാണേണ്ടതില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും വേര്‍തിരിച്ച ഭരണഘടനാ സ്ഥാപനങ്ങളാണെന്നും കേല്‍ക്കര്‍ വ്യക്തമാക്കി. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ ഇരു സ്ഥാപനങ്ങള്‍ക്കും അധികാരമുണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment