Friday, July 24, 2026
India News

സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച് വിജയ്

സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച് വിജയ്


തമിഴക വെട്രി കഴകം നേതാവും നടനും ആയ വിജയ്, ഡിഎംകെ സര്‍ക്കാരിനെയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും ശക്തമായി വിമര്‍ശിച്ചു. കാഞ്ചീപുരം ജില്ലയിലെ സുങ്കുവര്‍ഛതിരയില്‍ നടന്ന തമിഴക വെട്രി കഴകത്തിന്റെ ഇന്‍ഡോര്‍ പൊതു സമ്മേളനത്തിലാണ് വിജയ് രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.

അണ്ണാമലൈ, എം.ജി.ആര്‍ എന്നിവരെ അനുസ്മരിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. അണ്ണായെ മറന്ന് പ്രവര്‍ത്തിക്കുന്നു; അണ്ണായെ മറന്നത് ആരാണ്? എന്ന ചോദ്യവുമായി വിജയ് വേദിയില്‍ ഉയര്‍ത്തി. 

ജനങ്ങളിലേക്കു ചെല്ലൂ എന്നാണ് അണ്ണാമലൈ പറഞ്ഞത്, അത് തന്നെയാണ് ഞാന്‍ ചെയ്യുന്നത്, വിജയ് വ്യക്തമാക്കി.

കരൂരില്‍ നടന്ന റാലിക്കിടെ ഉണ്ടായ തിരക്കില്‍ 41 പേര്‍ മരിച്ച ദാരുണ സംഭവത്തിന് ശേഷം ആദ്യമായാണ് വിജയ് പൊതുവേദിയിലെത്തിയത്. കള്ള വാഗ്ദാനങ്ങള്‍ നല്‍കി വോട്ടുചെയ്യിക്കാന്‍ ജനങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിക്കുന്നു എന്നാരോപിച്ച  വിജയ്, അത്തരത്തില്‍ കള്ളത്തരം വഴി അധികാരത്തിലെത്തിയവരോട് ചോദ്യം ചോദിക്കാതെ നില്‍ക്കില്ല എന്ന് ഉറപ്പുനല്‍കി.

യഥാര്‍ത്ഥ സാമൂഹ്യനീതിക്കായാണ് പോരാട്ടം എന്നും ജനങ്ങളുടെ വാക്ക് കേള്‍ക്കാനാണ് താനെത്തിയതെന്നും വിജയ് വ്യക്തമാക്കി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഒറ്റക്കെട്ടായി പോരാടുന്നതില്‍ നിന്ന് ഒരിക്കലും പിന്മാറില്ലെന്ന് വിജയ് പ്രഖ്യാപിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment