Friday, July 24, 2026
Kerala News

ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന്‍ ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

 ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന്‍ ആരെയും വെറുതെവിടില്ലെന്ന്  കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍


കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അയ്യപ്പന്‍ ആരെയും വിടില്ലെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പ്രതികരിച്ചു. കേസില്‍ അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികളാണെന്നും, ആശയത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ നിയമപരമായി കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാന്‍ സാധ്യമാണെന്നും, ഇടപെടുമെന്നും വിശ്വസിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചത് അടവ് നയമായിരുന്നുവെന്നും, അയ്യപ്പവിശ്വാസിയായതിനാല്‍ അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. അയ്യപ്പ സംഗമം തന്നെ തട്ടിപ്പായിരുന്നുവെന്ന് അയ്യപ്പന് മനസ്സിലായതായും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മില്‍ ദാരിദ്ര്യം ഇല്ലാതിരിക്കാന്‍ സ്വര്‍ണം കട്ടുകൊണ്ടിരിക്കുകയാണെന്നും, സമ്പൂര്‍ണ്ണ സമ്പന്ന പാര്‍ട്ടി എന്ന പേരില്‍ പ്രഖ്യാപനം നടത്തുമെന്നും  അദ്ദേഹം പരിഹസിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment